കൊച്ചി: നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. കേസിലെ പ്രതിയും കൊച്ചി മുന്‍മേയറുമായ ടോണി ചെമ്മണി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
സംഭവത്തില്‍ തിങ്കളാഴ്ച ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎന്‍ടിയുസി പ്രവര്ത്തകന് ജോസഫ് ജോര്‍ജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇന്ധന വില വര്‍ധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയ പാത ഉപരോധിച്ചതിനെതിരെയാണ് ജോജു ജോര്‍ജ് പ്രതിഷേധിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അക്രമാസക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

